Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Film Chamber

185 സി​നി​മ​ക​ളി​ൽ 150 എ​ണ്ണ​വും പ​രാ​ജ​യം, 2025-ൽ ​മ​ല​യാ​ള​ത്തി​ന് ന​ഷ്ടം 530 കോ​ടി​യെ​ന്ന് ഫി​ലിം ചേം​ബ​ർ

ശ​ക്ത​മാ​യ പ്ര​മേ​യ​ങ്ങ​ളും പു​തി​യ തി​ര​ക്ക​ഥ​ക​ളും കൊ​ണ്ട് മ​ല​യാ​ള​സി​നി​മ​യെ ഇ​ന്ത്യ​ൻ ആ​സ്വാ​ദ​ക​രി​ലേ​യ്ക്ക് എ​ത്തി​ച്ച വ​ർ​ഷ​മാ​യി​രു​ന്നു 2025. എ​ന്നാ​ൽ മ​ല​യാ​ള​ത്തി​ലി​റ​ങ്ങി​യ 185ൽ 150 ​ചി​ത്ര​ങ്ങ​ളും പ​രാ​ജ​യ​മാ​യി​രു​ന്നു​വെ​ന്നാണ് കേ​ര​ള ഫി​ലിം ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സി​ന്‍റെ ക​ണ​ക്ക്.

മ​ല​യാ​ള സി​നി​മ​യ്ക്ക് ഏ​റെ ന​ഷ്ടം സം​ഭ​വി​ച്ച ഒ​രു വ​ര്‍​ഷ​മാ​ണ് ക​ട​ന്നു പോ​യ​തെ​ന്ന് ഫി​ലിം ചേം​ബ​ര്‍ പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ തോ​മ​സും പ​റ​ഞ്ഞു. 530 കോ​ടി​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച വ​ര്‍​ഷ​മാ​ണി​തെ​ന്ന് ഫി​ലിം ചേം​ബ​ര്‍ ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യി​രു​ന്നു. പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞ ക​ണ​ക്ക് മ​ല​യാ​ള സി​നി​മ​ക​ളു​ടെ തി​യേ​റ്റ​ര്‍ ക​ള​ക്ഷ​നെ മാ​ത്രം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണെ​ന്ന് അ​നി​ല്‍ തോ​മ​സ് ദീ​പി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഒ​ൻ​പ​ത് സൂ​പ്പ​ര്‍ ഹി​റ്റു​ക​ളും 16 ഹി​റ്റു​ക​ളു​മ​ട​ക്കം ആ​കെ 35 സി​നി​മ​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് മു​ട​ക്കു​മു​ത​ല്‍ തി​രി​ച്ച് കി​ട്ടി​യി​ട്ടു​ള്ളു​വെ​ന്ന് പ​റ​ഞ്ഞ അ​നി​ൽ സി​നി​മ​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​ല്ല. അ​ത് പു​റ​ത്തു​വി​ടേ​ണ്ട​ത് നി​ര്‍​മാ​താ​ക്ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ജ​യി​ച്ച സി​നി​മ​ക​ളു​ടെ പേ​ര് പു​റ​ത്തു​വി​ടേ​ണ്ട​ത് നി​ര്‍​മാ​താ​ക്ക​ളാ​ണ്. ഈ ​സി​നി​മ ഇ​ത്ര ക​ള​ക്ഷ​ന്‍ നേ​ടി എ​ന്ന് പോ​യി​ന്‍റ് ചെ​യ്ത​ല്ല, ഒ​രു അ​വ​ലോ​ക​ന​മാ​യാ​ണ് ക​ണ​ക്ക് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ഞ​ങ്ങ​ളു​ടെ ക​ണ​ക്ക് പ്ര​കാ​രം 35 ഓ​ളം പ​ട​ങ്ങ​ള്‍ ലാ​ഭ​മാ​യി​ട്ടു​ണ്ട്. അ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ള​ക്ഷ​ന്‍ നേ​ടി​യ​ത് ഏ​താ​ണ് എ​ന്നൊ​ന്നും അ​റി​യി​ല്ല. 35 ഓ​ളം പ​ട​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​ണ് മു​ട​ക്കു​മു​ത​ല്‍ തി​രി​ച്ചു കി​ട്ടി​യ​ത്. 150 ഓ​ളം പ​ട​ങ്ങ​ള്‍​ക്ക് ന​ഷ്ടം സം​ഭ​വി​ച്ചു.

എ​ട്ട് റീ ​റി​ലീ​സു​ക​ളി​ല്‍ ലാ​ഭം നേ​ടി​യ​ത് ഛോട്ടാ ​മും​ബൈ, വ​ട​ക്ക​ന്‍ വീ​ര​ഗാ​ഥ, രാ​വ​ണ​പ്ര​ഭു എ​ന്നീ സി​നി​മ​ക​ളാ​ണ്. അ​തേ​സ​മ​യം, 360 കോ​ടി​യാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ന​ഷ്ടം എ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പു​റ​ത്തു​വി​ട്ട വി​വ​രം ഒ​രു ഉ​ദ്ദേ​ശ​ക​ണ​ക്ക് മാ​ത്ര​മാ​യി​രു​ന്നു. അ​നി​ൽ തോ​മ​സി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

ഫി​ലിം ചേം​ബ​ര്‍ പു​റ​ത്തു​വി​ട്ട കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

185-ഓ​ളം പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് 2025-ൽ ​തി​യ​റ്റ​റി​ല്‍ റി​ലീ​സ് ചെ​യ്ത​ത്. ഈ ​സി​നി​മ​ക​ള്‍ കൂ​ടാ​തെ എ​ട്ട് റീ ​റി​ലീ​സ് ചി​ത്ര​ങ്ങ​ളും പോ​യ​വ​ര്‍​ഷ​ത്തി​ല്‍ തി​യ​റ്റ​റി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. പു​തി​യ ചി​ത്ര​ങ്ങ​ളു​ടെ മു​ത​ല്‍​മു​ട​ക്ക് 860 കോ​ടി രൂ​പ​യോ​ളം വ​രും. അ​തി​ല്‍ ഒ​ന്‍​പ​ത് ചി​ത്ര​ങ്ങ​ള്‍ സൂ​പ്പ​ര്‍ ഹി​റ്റ് എ​ന്ന ഗ​ണ​ത്തി​ലും, 16 ഓ​ളം ചി​ത്ര​ങ്ങ​ള്‍ ഹി​റ്റ് എ​ന്ന ഗ​ണ​ത്തി​ലും, തി​യ​റ്റ​ര്‍ വ​രു​മാ​നം​ല​ഭി​ച്ച​ക​ണ​ക്കു​ക​ള്‍​പ്ര​കാ​രം വി​ല​യി​രു​ത്താം.

കൂ​ടാ​തെ തി​യ​റ്റ​ര്‍ റി​ലീ​സ് ചെ​യ്ത് ആ​വ​റേ​ജ് ക​ള​ക്ഷ​ന്‍ ല​ഭി​ക്കു​ക​യും ഒ​ടി​ടി വ​ഴി കൂ​ടി വ​രു​മാ​നം ല​ഭി​ച്ച പ​ത്തോ​ളം ചി​ത്ര​ങ്ങ​ള്‍ കൂ​ടി മു​ട​ക്ക് മു​ത​ല്‍ തി​രി​കെ ല​ഭി​ച്ച​താ​യി ക​ണ​ക്കാ​ക്കാം. 150-ഓ​ളം ചി​ത്ര​ങ്ങ​ള്‍ തി​യേ​റ്റ​റി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​താ​യി വി​ല​യി​രു​ത്താം. മു​ട​ക്കു​മു​ത​ല്‍ തി​രി​കെ ല​ഭി​ച്ച​തും ലാ​ഭം ല​ഭി​ച്ച​തു​മാ​യി ചി​ത്ര​ങ്ങ​ള്‍ ഒ​ഴി​ച്ചു നി​ര്‍​ത്തി​യാ​ല്‍ മ​ല​യാ​ള ച​ല​ച്ചി​ത്ര വ്യ​വ​സാ​യ​ത്തി​ന് 530 കോ​ടി ന​ഷ്ടം സം​ഭ​വി​ച്ച വ​ര്‍​ഷ​മാ​ണ് 2025.

2025- ല്‍ ​റീ റി​ലീ​സ് ചി​ത്ര​ങ്ങ​ള്‍ ട്രെ​ന്‍​ഡ് ആ​യെ​ങ്കി​ലും എ​ട്ട് പ​ഴ​യ മ​ല​യാ​ള ചി​ത്ര​ങ്ങ​ള്‍ റീ ​റീ​ലീ​സ് ചെ​യ്ത​തി​ല്‍ മൂ​ന്ന് ചി​ത്ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ ച​ല​നം സൃ​ഷ്ടി​ക്കാ​ന്‍ സാ​ധി​ച്ച​ത്.

2025-നെ ​സം​ബ​ന്ധി​ച്ച് ഇ​ന്‍​ഡ​സ്ട്രി ഹി​റ്റു​ക​ളാ​യ ഏ​താ​നും ചി​ത്ര​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്ക് ത​ന്നെ​യാ​ണ് മ​ല​യാ​ള സി​നി​മ വ്യ​വ​സാ​യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ബാ​ക്കി പ​ത്രം. വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​ങ്ങ​ളാ​ണ് പ്രേ​ക്ഷ​ക​ര്‍​ക്ക് സ്വീ​കാ​ര്യം എ​ന്ന​ത് പ​ല ചി​ത്ര​ങ്ങ​ളു​ടെ​യും വി​ജ​യം സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. 2026 സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു​പി​ടി മി​ക​ച്ച ചി​ത്ര​ങ്ങ​ള്‍ അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്നു എ​ന്ന​താ​ണ് മ​ല​യാ​ള സി​നി​മ​യെ സം​ബ​ന്ധി​ച്ചു​ള്ള പ്ര​തീ​ക്ഷ.

Latest News

Up